എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിളളി വോട്ടു ചെയ്യാൻ എത്തുമോ?
അധ്യാപികയെ ബലാത്സംഗംചെയ്‌ത കേസിൽ ഒളിവിലുള്ള പ്രതി എൽദോസ് കുന്നപ്പിള്ളി എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ എത്തുമോയെന്ന് എന്ന് നോക്കി കേരളം. ഇന്ദിരാ ഭവനിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രഹസ്യബാലറ്റിലൂടെയാണ് വോട്ട് ചെയ്യേണ്ടത് എന്നതിനാൽ എൽദോസ് കുന്നപ്പിളളി വന്നാൽ മാത്രമേ വോട്ടു ചെയ്യാൻ കഴിയുകയുള്ളൂ.
അതേസമയം എംഎൽഎയ്ക്ക് എതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ കത്ത് നൽകി.
ഒരു പൊതുപ്രവര്‍ത്തകൻ്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്.അതിനാല്‍ പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.