സംഘടനക്ക് ശക്തിയുണ്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ; മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് ഓരോ കൊണ്ഗ്രെസ്സ്കാരന്റെയും കടമ;ഖര്‍ഗേ
ദില്ലി : തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്യം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ.
മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്‍്റെ കടമയാണെന്ന് എല്ലാവരും ഓര്‍ക്കണം. സംഘടനക്ക് ശക്തിയുണ്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ. ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ താഴേ തട്ടിലുള്ള അംഗങ്ങള്‍ വരെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖര്‍ഗേ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകളില്‍ നിന്ന് താഴെ വരെ എല്ലാ അംഗങ്ങള്‍ക്കും സംഘടനാ ഉത്തരവാദിത്തമുണ്ട്. ജനറല്‍ സെക്രട്ടറിമാര്‍ മുതലുള്ള അംഗങ്ങള്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. പത്ത് ദിവസമെങ്കിലും തങ്ങള്‍ക്ക് ചുമതലയുള്ള സ്ഥലങ്ങളില്‍ തുടര്‍ച്ചയായി നില്‍ക്കുന്നുണ്ടോയെന്ന് ഓരോരുത്തരും പരിശോധിക്കണം.
പൊതു വിഷയങ്ങളില്‍ താഴേ തട്ടില്‍ ഇടപെടല്‍ കുറവാണ്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്ത് പ്ലാനിംഗാണ് താഴേ തട്ടില്‍ നടക്കുന്നത്? ഓരോരുത്തരും ആത്മപരിശോധന നടത്തണം. താഴേ തട്ടില്‍ സംഘടന സംവിധാനം ശക്തമല്ലെങ്കില്‍ എഐസിസിക്ക് ഒന്നും ചെയ്യാനാവില്ല. ഉത്തരവാദിത്തം നല്‍കിയവര്‍ അത് നിറവേറ്റിയില്ലെങ്കില്‍ പുതിയ ആളുകള്‍ കടന്ന് വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഘടനാ ശാക്തീകരണത്തിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഒരു മാസത്തിനുള്ളില്‍ നേതൃതലങ്ങളിലുള്ളവര്‍ തന്നെ അറിയിക്കണമെന്ന നിര്‍ദ്ദേശവും ഖര്‍ഗെ മുന്നോട്ട് വെച്ചു.
ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശകരായിരുന്നവര്‍ പോലും യാത്രക്കൊപ്പം ചേര്‍ന്നു. ഇക്കാര്യങ്ങള്‍ കാണാതെ പോകരുത്. ഭാവി റോഡ് മാപ്പിനെ കുറിച്ച് വ്യക്തമായ ധാരണയോടെ മുന്‍പോട്ട് പോകണമെന്നും ഖര്‍ഗെ നിര്‍ദ്ദേശിച്ചു.