സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി; ഫിക്സഡ് ചാര്‍ജിലും വര്‍ധന
2 November 2023
കേരളത്തിൽ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള റഗുലേറ്ററി കമ്മീഷൻ ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വർധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ നിരക്ക്. ഇതിലൂടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും.
പുതുക്കിയ നിരക്ക് 2024 ജൂൺ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ 20 രൂപ അധികം നൽകേണ്ടി വരും. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.