പാലപ്പിള്ളിയിൽ കാട്ടാന വീണ്ടും കാട്ടാന ശല്യം; തൊഴിലാളിയെ ഓടിച്ചു


പാലപ്പിള്ളിയിൽകാട്ടാന വീണ്ടും തൊഴിലാളിയെ ഓടിച്ചു. രക്ഷപ്പെടുന്നതിനിടയിൽടാപ്പിംഗ് തൊഴിലാളിയായ പ്രസാദിന് വീണ് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ടാപ്പിംഗിനായി പ്രസാദ് തോട്ടത്തിലൂടെ വരുമ്പോൾകാട്ടാനക്കൂട്ടത്തിന് മുൻപിൽ അകപെടുകയായിരുന്നു. ആനകൾനേരെ വന്നതോടെ ജീവരക്ഷാർഥം പ്രസാദ് ഓടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. ഇയാൾവേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽചികിത്സ തേടി. ഇതിനിടെ പ്രദേശത്ത് ഒറ്റയാൻ ഇറങ്ങിയതും ഭീതി പരത്തി.
പാലപ്പിള്ളി പിള്ളത്തോട് പ്രദേശത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. തോട്ടത്തിലെ 89 ഫീൽഡിൽ ഇറങ്ങിയ 15 ഓളം കാട്ടാനകളെ തുരുത്താൻ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഇതിനിടെ പിള്ളതോടിനു സമീപം റോഡിൽഒറ്റയാൻനിലയുറപ്പിച്ചത്. പിള്ളത്തോടിന് സമീപത്തെ ആനത്താരയിലൂടെയാണ് ആനകൾതോട്ടത്തിലെത്തുന്നത്. കാട്ടാനയുടെ മുന്നിൽപ്പെട്ട് ഒരാഴ്‌ചക്കിടെ മൂന്നാമത്തെ അപകടമാണ് ഈ ഭാഗത്ത് ഉണ്ടാവുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടത്തിന്റെ മുൻപിൽപ്പെട്ട് ബൈക്ക് മറിഞ്ഞ് തൊഴിലാളികളായ ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. മാസങ്ങൾക്ക് മുൻപ് ടാപ്പിംഗിനായി എത്തിയ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കാടിറങ്ങുന്ന ആനക്കൂട്ടം പകൽ സമയത്തും റോഡ് മുറിച്ചുകടക്കുന്നത് വാഹനയാത്രക്കാർക്കും ആശങ്കക്കിടയാക്കുന്നുണ്ട്. രാവിലെ മുതൽ തോട്ടങ്ങളിൽ ചിന്നംവിളിച്ച് നടക്കുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ വനപാലകരും തൊഴിലാളികളും ശ്രമിക്കുന്നുണ്ട്. കുങ്കിയാനകളെ കൊണ്ടുവന്നും കാട് കയറ്റിയിരുന്നു. എന്നാൽ വീണ്ടും ആനകൾ കാടിറങ്ങുകയാണ്.