തന്റെ വളർത്തുനായയെ ട്വിറ്റര്‍ സിഇഒ കസേരയില്‍ ഇരുത്തി ഇലോണ്‍ മസ്ക്

single-img
16 February 2023

2024ൽ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക് രംഗത്തെത്തി . ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. ദീർഘകാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ തേടുകയായിരുന്നു മസ്ക്. ഈ സ്ഥാനത്തേക്ക് മതിയായ “വിഡ്ഢി”യെ കണ്ടെത്തുന്ന ദിവസം, താൻ ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോൾ ഇതാ, താൻ എപ്പോൾ സിഇഒ സ്ഥാനം ഒഴിയുമെന്നതിനെ കുറിച്ച് കൃത്യമായി പങ്കുവെച്ചിരിക്കുകയാണ് മസ്‌ക്. മസ്‌ക് തന്റെ വളർത്തുനായയായ ഫ്ലോക്കി എന്ന് പേരുള്ള ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയെ ചിത്രമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നായയെയാണ് പുതിയ ട്വിറ്റർ സിഇഒ ആയി പരിചയപ്പെടുത്തിയത്.

മാത്രമല്ല, ഇതോടൊപ്പം തന്‍റെ നായയെ അഗർവാളിനേക്കാൾ മികച്ച സിഇഒ എന്ന് വിളിച്ച് മുൻ സിഇഒ പരാഗ് അഗർവാളിനെയും അദ്ദേഹം പരിഹസിച്ചു. ട്വിറ്റര് കമ്പനി ഏറ്റെടുത്ത ഉടൻ തന്നെ മസ്‌ക് അതിലെ ഉന്നത മാനേജ്‌മെന്റിനെ പുറത്താക്കിയിരുന്നു. സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെൽ സെഗാൾ, പോളിസി ചീഫ് വിജയ ഗാഡ്ഡെ എന്നിവരെല്ലാം ഉൾപ്പെട്ടതായിരുന്നു ഈ മാനേജ്മെന്റ്. .