ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചു

single-img
4 June 2023

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി സ്‌പേസ് എക്സ് സ്ഥാപകൻ ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചു. സോഷ്യൽ മീഡിയയായ ട്വിറ്ററിന്റെ വിപണിമൂല്യം ഇടിഞ്ഞതോടെയാണ് ഇലോണ്‍മസ്‌കിന്റെ ഒന്നാമത്തെ ലോക സമ്പന്ന പദവിക്ക് ഇളക്കമുണ്ടായത്. അങ്ങിനെ ഒന്നാം സ്ഥാനം യൂറോപ്പിലെ പ്രമുഖ സുഗന്ധദ്രവ്യനിര്‍മാണ ഫാക്ടറികളുടെ ഉടമ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനായി

ഇപ്പോൾ ഇലട്രിക് കാറുകളായ ടെസ്ലയുടെ വിപണി മൂല്യം കൂടിയതാണ് ഇലോണ്‍ മസ്‌കിനെ തുണച്ചത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് നാലാം സ്ഥാനത്തുമാണ്. ബ്ലൂംബെര്‍ഗ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ 500 സമ്പന്നരുടെ പട്ടികയിലാണ്‌ മസ്‌കിന്റെ പേര് ഒന്നാം സ്ഥാനത്തുള്ളത്.

പാരീസ് ട്രേഡിംഗില്‍ ബെര്‍നാഡിന്റെ എല്‍വിഎംഎച്ചിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞതും ഒന്നാം സ്ഥാനത്തേക്കുള്ള മസ്‌കിന്റെ മടങ്ങിവരവിന് കാരണമായി. ഇലോണ്‍ മസ്‌കിന്റെ ആകെ സമ്പത്ത് ഏകദേശം 192.3 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്.