ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി എലോൺ മസ്‌ക്
44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ പൂർത്തിയായതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എലോൺ മസ്‌ക്. ഇതിന്റ ഭാഗമായി ചില മാനേജർമാരോട് പിരിച്ചു വിടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെടുന്നതായി ആണ് വിവരം.
മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുമ്പ്, അദ്ദേഹം ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം കമ്പനിയിലെ 75% തൊഴിലാളികളെയും പിരിച്ചുവിടാൻ കഴിയുമെന്നാണ് വിവരം. വ്യാഴാഴ്‌ച ട്വിറ്റർ വാങ്ങുന്നതിനായി 44 ബില്യൺ ഡോളറിന്റെ ഡീൽ പൂർത്തിയാക്കിയ മസ്‌ക്, കമ്പനിയിൽ അടിയന്തിര പിരിച്ചുവിടലിനും ഉത്തരവിട്ടു. ചില വിഭാഗങ്ങളിൽ മറ്റുള്ളവയെക്കാൾ കൂടുതൽ ജീവനക്കാരെ കുറക്കാനും ഉത്തരവിട്ടു, എന്ന് ” ന്യുയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ജീവനക്കാർക്ക് അവരുടെ നഷ്ടപരിഹാരത്തിന്റെ ഭാഗമായി സ്റ്റോക്ക് ഗ്രാന്റുകൾ ലഭിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്ന നവംബർ 1 തീയതിക്ക് മുമ്പ്” ട്വിറ്ററിലെ പിരിച്ചുവിടലുകൾ നടക്കുമെന്ന് ന്യുയോർക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
ട്വിറ്റർ സ്വകാര്യമാക്കുകയും അതിന്റെ തൊഴിലാളികളെ കുറയ്ക്കുകയും അതിന്റെ ഉള്ളടക്ക നിരീക്ഷിക്കാനുള്ള നിയമങ്ങൾ പിൻവലിക്കുകയും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യും” എന്ന് മസ്‌ക് നിക്ഷേപകരോട് നേരത്തെ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.