ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനുമായി സ്വന്തമായി നഗരം നിർമ്മിക്കാൻ എലോൺ മസ്‌ക്

12 March 2023

ശതകോടീശ്വരനായ എലോൺ മസ്‌ക് തന്റെ ജീവനക്കാർക്ക് താമസിക്കുന്നതും ജോലി ചെയ്യുന്നതിനുമായി സ്വന്തമായി ഒരു നഗരം ആരംഭിക്കുന്നു. ഇതിനായി മസ്‌കിനോടും അദ്ദേഹത്തിന്റെ കമ്പനികളുമായും ബന്ധമുള്ള സ്ഥാപനങ്ങൾ ടെക്‌സാസിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുക്കുന്നതായി വാൾ സ്ട്രീറ്റ് ജേണലിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു.
പട്ടണത്തിനായി ഓസ്റ്റിന് സമീപം കുറഞ്ഞത് 3,500 ഏക്കറെങ്കിലും സ്വത്തുക്കൾ വാങ്ങിയിട്ടുണ്ട്. അധികം വൈകാതെ എലോൺ മസ്‌ക് സ്‌നൈൽബ്രൂക്ക് എന്ന പട്ടണത്തിനായി പ്രവർത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്.