പഞ്ചാബ് ആംആദ്മി പാര്‍ട്ടി എം.എല്‍.എ ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്റയുടെ വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

single-img
9 September 2022

ചണ്ഡീഗഡ്: പഞ്ചാബ് ആംആദ്മി പാര്‍ട്ടി എം.എല്‍.എ ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്റയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

അമര്‍ഗഡ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് ഗജ്ജന്‍ മജ്‌റ. എന്നാല്‍ ഇ.ഡി റെയ്ഡ് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇ.ഡി റെയ്ഡ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ആം ആദ്മി പാര്‍ട്ടി മുഖ്യ വക്താവ് മല്‍വിന്ദര്‍ സിംഗ് കാംഗ് ആരോപിച്ചു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികള്‍ വഴി എഎപി നേതാക്കളെ ലക്ഷ്യമിടുകയാണ്. ഇത് കേവല രാഷ്ട്രീയ പകപോക്കലാണെന്നും മല്‍വിന്ദര്‍ പറഞ്ഞു. 40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗജ്ജന്‍ മജ്രയുടെ വീട്ടിലും സ്ഥാപനങ്ങളിലും നേരത്തെ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.