മുസ്ലിം ലീഗ് എംപി നവാസ് കനിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം
14 March 2024
തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തിൽ നിന്നുള്ള മുസ്ലിം ലീഗ് എംപി നവാസ് കനിക്കെതിരെ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് അന്വേഷണം. നവാസ് കനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്‌ഡ് നടക്കുകയാണ്.
എസ്‌ടി കൊറിയര്‍ എന്ന് പേരുള്ള നവാസ് കനിയുടെ സ്ഥാപനങ്ങളിലാണ് ഇഡി സംഘം റെയ്‌ഡ് നടത്തുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നവാസ് കനിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. ഈ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ ഇതുവരെ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
ഇപ്പോൾ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാമനാഥപുരം സീറ്റിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്.