പിഎസ്‌സിയുടെ വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍

15 July 2023

പി എസ് സിയുടെ വ്യാജനിയമന ഉത്തരവുമായി സർക്കാർ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം ജില്ലയിൽ വാളത്തുങ്കല്‍ സ്വദേശിനി രാഖിയാണ് അറസ്റ്റില്‍ ആയത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി പ്രവേശിക്കാനാനായി വ്യാജ റാങ്ക് ലിസ്റ്റ്, അഡൈ്വസ് മെമൊ, നിയമന ഉത്തരവ് എന്നിവ ഉണ്ടാക്കി.
വ്യാജ രേഖകളുമായി താലൂക്ക് ഓഫിസില്‍ എത്തിയ രാഖിയെ തഹസില്‍ദാര്‍ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിടുകയായിരുന്നു. തുടർന്ന് രേഖകള്‍ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിന്നാലെ കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്വന്തമയാണ് രേഖകള്‍ ഉണ്ടാക്കിയതെന്ന് രാഖി സമ്മതിച്ചു.