വിവാദ റിസോർട്ടിൽ ഇ.പിക്ക് പങ്കില്ല; ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ


ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ തോമസ് ജോസഫ് രംഗത്ത്. ജയരാജന് റിസോർട്ടിൽ പങ്കാളിത്തമില്ലെന്നും ജയരാജന്‍റെ ഭാര്യ ഇന്ദിരയ്ക്ക് പത്തു ലക്ഷം വിലവരുന്ന ആയിരം ഓഹരിയും, മകൻ ജെയ്സണിന് രണ്ടു ശതമാനം ഓഹരികളും മാത്രമാണ് ഉള്ളത് എന്നും റിസോർട്ട് സിഇഒ തോമസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാദത്തിനു പിന്നിൽ പഴയ എംഡിയാണ്. ഈ എംഡിയുടെ പേര് പിന്നീട് വെളിപ്പെടുത്തും. റിസോർട്ടിന്‍റെ ദൈനദിന കാര്യങ്ങളിൽ ജയരാജന്‍റെ മകൻ ഇടപെടാറില്ല എന്നും റിസോർട്ട് സിഇഒ തോമസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാൻ ഇപി ജയരാജന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറച്ചു കാലമായി ഇ പി ജയരാജൻ അവധിയിലായിരുന്നു. ഇതിനു തുടർച്ച എന്ന രീതിയിലാണ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി നേതാക്കളെ സന്നദ്ധത അറിയിച്ചത് എന്നാണു ലഭിക്കുന്ന വിവരം. എന്നാൽ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളും, അതിനു പിന്നിലെ വിഭാഗീയതയുമാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ഇ പിയോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന.