അനധികൃത സ്വത്ത് സമ്ബാദന വിവാദം നിലനില്‍ക്കെ പൊതുപരിപാടിയിൽപങ്കെടുത്തു  ഇ പി ജയരാജന്‍

single-img
27 December 2022

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്ബാദന വിവാദം നിലനില്‍ക്കെ, കണ്ണൂരിലെ പൊതു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഇ പി ജയരാജന്‍.

കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച്‌ തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്‍റെ മറുപടി.

കെഎസ്ടിഎയുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച ഇ പി ജയരാജന്‍, വിവാദമോ രാഷ്ട്രീയമോ സംസാരിക്കാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. പാര്‍ട്ടിയുടെയും ഭരണത്തിന്‍റെയും നേട്ടങ്ങള്‍ എടുത്ത് പരഞ്ഞായിരുന്നു ഇ പി ജയരാജന്‍റെ പ്രസംഗം. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് നല്‍കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. വീടില്ലാത്തവരില്ലാത്ത കേരളമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു