ഏകീകൃത കുർബാന ക്രമം ഡിസംബർ 25 ന് നിലവിൽ വരും ;എറണാകുളം – അങ്കമാലി അതിരൂപതയിലും നടപ്പാക്കണം; ഉത്തരവിറക്കി മാർപാപ്പ
ഏകീകൃത കുർബാന ക്രമം ഈ മാസം 25 ന് നിലവിൽ വരുമെന്ന് വത്തിക്കാന്‍ ഉത്തരവ് . മാർപാപ്പാ പുറത്തിറക്കിയ ഉത്തരവിൽ എറണാകുളം – അങ്കമാലി അതിരൂപതയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഉത്തരവിന് പുറമെ പുറത്തിറക്കിയ വീഡിയോ സന്ദേശമായും അദ്ദേഹം ഇക്കാര്യം എറണാകുളം – അങ്കമാലി അതി രൂപതയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
അതേസമയം ഏകീകൃത കുർബാന ക്രമത്തെ സംബന്ധിച്ച് കത്തോലിക്കാ സഭയിൽ തർക്കം രൂക്ഷമാണ്. എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദിക വിദ്യാർത്ഥികൾക്ക് വൈദിക പട്ടം നൽകുന്നതിന് ഏകീകൃത കുർബാന അംഗീകരിക്കുമെന്ന് എഴുതി നൽകണമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഉത്തരവിറക്കിയിരുന്നു.
ഏകീകൃത കുർബാന അർപ്പിക്കാം എന്ന സമ്മതപത്രം വൈദിക വിദ്യാർത്ഥികൾ എഴുതി നൽകണമെന്നായിരുന്നു ആർച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ആയ ആൻഡ്രൂസ് താഴത്തിന്റെ നിർദേശം. ബിഷപ്പുമാർക്കും ഡീക്കൻമാർക്കും സുപ്പീരിയേഴ്സിനും ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു.