കേരളത്തിൽ സ്ഥാപിക്കുന്നത് കേന്ദ്രസർക്കാരിൻ്റെ പരിഗണനയിൽ: കേന്ദ്രമന്ത്രി ജെ പി നദ്ദ

single-img
6 August 2024

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്രസർക്കാരിൻ്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ.രാജ്യസഭയിൽ ജോൺ ബ്രിട്ടാസിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നും അതുകൊണ്ടുതന്നെ എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തീരുമാനമെന്തെന്നുമായിരുന്നു ബ്രിട്ടാസിൻ്റെ ചോദ്യം.എയിംസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനം കോഴിക്കോട്ട് കണ്ടെത്തി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

അതേസമയം, എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളവും അതിലൊന്നാണെന്നും ജെ.പി. നദ്ദ രാജ്യസഭയെ അറിയിച്ചു. കേരളത്തിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ സംസ്ഥാനത്തെ എംപിമാർ ബഹളം വച്ചിരുന്നു.