യൂറോ കപ്പ് : ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് നെതര്‍ലന്‍ഡ്‌സ്

single-img
22 June 2024

യൂറോ കപ്പ് ടൂർണമെന്റിൽ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് നെതര്‍ലന്‍ഡ്‌സ്. ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഇതോടുകൂടി രണ്ട് മത്സരങ്ങളില്‍ നിന്ന് ഇരുടീമുകള്‍ക്കും നാല് പോയിന്റുകളാണുള്ളത്.

അതേസമയം ഗ്രൂപ്പില്‍ ഒന്നാമത് ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സ് രണ്ടാമതുമാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ നായകന്‍ കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. അന്റോയിന്‍ ഗ്രീസ്മാന്‍ ആയിരുന്നു പകരം നായകന്‍.

കളിയിൽ ആദ്യം ഗോളിനടുത്തെത്തിയത് നെതര്‍ലാന്‍ഡ്‌സ് ആയിരുന്നു. സാവി സിമോണ്‍സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്‌നന്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ 10 തവണ ഏറ്റുമുട്ടിയതില്‍ ഇതാദ്യമായി ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.