തണ്ണീർമത്തൻ കഴിഞ്ഞപ്പോഴും ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു: നസ്ലിൻ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/04/naslin.gif)
കേരളത്തിന് പുറത്തും ഹിറ്റായ പ്രേമലു നസ്ലിൻ എന്ന യുവനടന്റെ കരിയറിലെ ബെഞ്ച് മാർക്ക് സിനിമയാണിപ്പോൾ. ഇപ്പോഴിതാ 2019 മുതൽ ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നസ്ലിൻ പങ്കിട്ടു.
അഭിനയം എന്നത് തന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോ എന്ന് പോലും ചിന്തിച്ചിരുന്ന കാലം ഉണ്ടായിരുന്നുവെന്ന് നസ്ലിൻ പറയുന്നു. ‘പ്രേമലു തെലുങ്ക് തിയേറ്ററില്‍ പോയി കണ്ടപ്പോൾ ഉണ്ടായ അനുഭവവും നസ്ലിൻ പങ്കിട്ടു.’ ‘തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല.
അതിൽ ചെയ്ത ക്യാരക്ടർ ആളുകളുടെ ഇടയിൽ ഇത്രയധികം റീച്ചുണ്ടാക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. തണ്ണീർമത്തൻ പൂർത്തിയായി കഴിഞ്ഞപ്പോഴും ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു. ആ സമയം ഗിരീഷേട്ടൻ എന്താണോ പറയുന്നത് അതാണ് ഞാൻ ചെയ്തത്.’
അതേപോലെ തന്നെ പ്രേമലു തെലുങ്ക് തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ കേരളത്തില്‍ നിന്ന് കണ്ട ഫീല്‍ അല്ലായിരുന്നു എനിക്ക് ലഭിച്ചത്. ഞങ്ങളെ കൊണ്ട് ഒന്ന് സംസാരിക്കാന്‍ പോലും ശരിക്കും അവിടെയുള്ള ഓഡിയന്‍സ് സമ്മതിച്ചില്ല.’ ‘അവിടെ മല്ലികാര്‍ജുന എന്ന തിയേറ്ററില്‍ പോയപ്പോള്‍ ഞങ്ങള്‍ക്കുണ്ടായത് ഭീകരമായ അനുഭവമാണ്. 800 സീറ്റുകളാണ് ആ തിയേറ്ററിലുണ്ടായിരുന്നത്. അത് അന്ന് ഹൗസ് ഫുള്ളായിരുന്നു. അവിടേക്ക് ഇന്റര്‍വെല്ലിനാണ് ഞങ്ങള്‍ കയറി ചെല്ലുന്നത്. പടം കഴിയാതെയാണ് പോകുന്നത്. സത്യം പറഞ്ഞാല്‍ അവർ ഞങ്ങളെ അന്ന് മിണ്ടാന്‍ പോലും സമ്മതിച്ചിട്ടില്ല.’
‘ഹേയ് സച്ചിന്‍ റീനു എവിടെ എന്നൊക്കെ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുള്ള ആളുകളാണ് എന്താണ് അവരൊക്കെ പറയുന്നതെന്ന് എനിക്ക് പറഞ്ഞ് തന്നത്. അന്ന് നമുക്ക് ഭാഷ അറിയില്ലല്ലോ. ഇപ്പോള്‍ കുറച്ചൊക്കെ തെലുങ്ക് മനസിലാകും. എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് പിക്ക് ചെയ്യാനൊക്കെ പറ്റുന്നുണ്ട്. അവര്‍ കളിയാക്കുകയാണോ എന്നൊക്കെ മനസിലാകുമെന്ന്’, നസ്ലിൻ പറയുന്നു.