പ്രൈവറ്റായി പ്ലസ് ടു പാസ്സായപ്പോള്‍ മുതല്‍ വിദേശത്തു പഠിക്കണമെന്ന് ആഗ്രഹമായിരുന്നു: സാനിയ ഇയ്യപ്പൻ

single-img
23 July 2024

ഡിജോ ജോസേ ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന സിനിമയിലൂടെ നായികയായയി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ. അതിനുശേഷം പ്രേതം 2, ലൂസിഫർ, പതിനെട്ടാംപടി, ഇരുഗപെട്രു എന്നിങ്ങനെയുള്ള സിനിമകളിലൂടെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മോ

ഇപ്പോൾ ഇതാ, തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, മോഡലിംഗിനെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാനിയ ഇയ്യപ്പൻ. പ്രൈവറ്റായി പ്ലസ് ടു പാസായപ്പോൾ മുതൽ വിദേശത്ത് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് സാനിയ പറയുന്നത്.

സാനിയയുടെ വാക്കുകൾ : “ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീനില്‍ നായികയായി അഭിനയിക്കുന്നത്. പ്രൈവറ്റായി പ്ലസ് ടു പാസ്സായപ്പോള്‍ മുതല്‍ വിദേശത്തു പഠിക്കണമെന്ന് ആഗ്രഹമായിരുന്നു. അങ്ങനെ ലണ്ടനിലെ യുസിഎ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ചേര്‍ന്നു.

പക്ഷെ അപ്പോൾ പഠനം തുടരാന്‍ സാധിച്ചില്ല. പിന്നീടാണ് മനസിലായത് എനിക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് അങ്ങനെ മാറി നില്‍ക്കാനാകില്ല എന്ന്. പ്രത്യേകിച്ചും കരിയര്‍ വളര്‍ന്നു തുടങ്ങിയ സമയത്ത്. തമിഴില്‍ നായികയായി ഇറുകപട്ര റിലീസായ സമയത്ത് പ്രൊമോഷന് വേണ്ടി നാട്ടിലേക്ക് വന്നു. അടുത്ത തമിഴ് പ്രൊജക്ട് കമ്മിറ്റ് ചെയ്തു. പിന്നെ മടങ്ങി പോകാനായില്ല.

ശരി എന്ന് തോന്നുന്ന കാര്യം കുറച്ചു വൈകിയാണെങ്കിലും തിരുത്താന്‍ മടിയുള്ള ആളല്ല താനെന്നാണ് സാനിയ പറയുന്നത്. സാധാരണ 22 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഡാന്‍സ് ഷോ ചെയ്താണ് തുടക്കം. ബാല്യകാലസഖിയില്‍ നായികയുടെ കുട്ടിക്കാലം അഭിനയിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കുന്നു.” – സാനിയ പറയുന്നു.