എല്ലാം വഴിയേ മനസിലാകും; നിയമപരമായി മുന്നോട്ട് പോകും: ജയസൂര്യ

single-img
20 September 2024

യുഎസിൽ നിന്നും കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തി നടൻ ജയസൂര്യ. തനിക്കെതിരായ പീഡന കേസിൽ എല്ലാം വഴിയേ മനസിലാകുമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ജയസൂര്യ പ്രതികരിച്ചു.

ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല. കേസ് രണ്ടും കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ല, എല്ലാം വഴിയെ മനസിലാകും. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ ഉടൻ കാണും. എല്ലാം വഴിയേ അറിയാം. അഭിഭാഷകൻ പറയുന്ന ദിവസം കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു