ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായി മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് പാര്‍ട്ടി വിട്ടു

single-img
5 November 2022

ദില്ലി : തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായി മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് പാര്‍ട്ടി വിട്ടു.

കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഗുജറാത്തില്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായണ്‍ വ്യാസ്. 2012 ന് ശേഷം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു. ഇത്തവണയും സീറ്റില്ലെന്ന് ഉറപ്പായതോടെയാണ് രാജിയെന്നാണ് സൂചന. പാര്‍ട്ടി വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയപ്പോഴും സംഘടനയ്ക്കകത്തെ വെട്ടിനിരത്തിലിനെക്കുറിച്ചാണ് ജയ് നാരായണ്‍ തുറന്നടിച്ചത്. ഇക്കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തിയ അശോക് ഗെലോട്ടിനെ കണ്ട ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസിലേക്കെന്ന സൂചന തന്നെയാണ് നല്‍കുന്നത്. സ്വതന്ത്രനായി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് വാര്‍ത്താ ഏജന്‍സിയോടും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കണക്ക് പ്രകാരം ഇരട്ടിയിലേറെ പേരാണ് 182 സീറ്റിലേക്ക് കണ്ണ് വച്ചിരിക്കുന്നതിരിക്കുന്നത്. ബിജെപിയിലേക്കുള്ള കൂറുമാറ്റം കൊണ്ട് വലഞ്ഞ് പോയ കോണ്‍ഗ്രസ് ബിജെപിയിലെ പൊട്ടിത്തെറിക്കായി കാത്തിരിക്കുന്നുമുണ്ട്. 43 സീറ്റിലേക്ക് മാത്രമാണ് ആദ്യഘട്ട പട്ടിക പാര്‍ട്ടി പുറത്ത് വിട്ടത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ മണ്ഡലത്തില്‍ നിലവിലെ രാജ്യസഭാംഗം അമീ യാഗ്നിക്കിനെയാണ് കളത്തിലിറക്കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നേരത്തെ തന്നെ പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ച്‌ പ്രചാരണ രംഗത്ത് മുന്നില്‍ കുതിക്കുകയാണ്. പഞ്ചാബ് മോഡല്‍ റോഡ് ഷോകള്‍ ഉടന്‍ ഗുജറാത്തിലും ആരംഭിക്കുമെന്നാണ് വിവരം.