എക്‌സാലോജിക് വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
2 February 2024
മാസപ്പടി വിവാദം വീണ്ടും സംസ്ഥാന നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അടിയന്തര പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
അതേസമയം അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമെന്ന് സ്പീക്കർ അറിയിച്ചു . എന്നാൽ നോട്ടീസ് ചട്ടവിരുദ്ധമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയം പരിഗണിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി ലഭിക്കാതെ വന്നതോടെ ബാനറുയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.