പങ്കാളികളെ കൈമാറ്റം;സഹകരിക്കാന്‍ തയ്യാറാവത്തതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം
ഭോപ്പാല്‍: പങ്കാളികളെ പരസ്പരം വച്ചു കൈമാറുന്നതിനോട് സഹകരിക്കാന്‍ തയ്യാറാവത്തതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം.
രാജസ്ഥാനിലെ ബിക്കാനീറിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടത്, സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
യുവതിയുടെ ഭര്‍ത്താവ് ബിക്കാനീറിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മാനേജരാണ്. ഭര്‍ത്താവ് ഹോട്ടല്‍ മുറിയില്‍ തന്നെ പൂട്ടിയിടുകയും തന്റെ ഫോണ്‍ തട്ടിയെടുക്കുയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം ഭര്‍ത്താവ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് തിരിച്ചെത്തിയത്.നിരവധി പെണ്‍കുട്ടികളുമായി ഭര്‍ത്താവ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ആണ്‍കുട്ടികളുമായി അദ്ദേഹം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും പതിവാണെന്ന് യുവതി പറയുന്നു.
ഹോട്ടലില്‍ വച്ച് പങ്കാളികളെ പരസ്പരം കൈമാറുന്നതിന്റെ ഭാഗമാകാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. പക്ഷെ താന്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് അയാള്‍ തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു,
സ്ത്രീധനമായി ഭര്‍ത്താവും അമ്മയും സഹോദരിയും 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. ഭര്‍ത്താവ് മാസങ്ങളോളം തന്നെ ക്രൂരമായി പീഡിപ്പതായും തുടര്‍ന്ന ആരോഗ്യനില വഷളാവുകയും ചെയ്തു. പിന്നീട് ബന്ധുക്കളെത്തി തന്നെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതിന് പിന്നാലെയാണ് ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അമ്മയ്ക്കും ഭര്‍ത്താവിന്റെ സഹോദരിമാര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.