എക്‌സൈസ് മന്ത്രി രാജിവയ്‌ക്കേണ്ടതില്ല; ശബ്ദരേഖയിൽ അന്വേഷണം നടത്തും: എംവി ഗോവിന്ദൻ മാസ്റ്റർ


സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ലെന്നും മദ്യനയം മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോ സര്‍ക്കാരോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഇപ്പൊൾ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരല്ല നയം തീരുമാനിക്കുന്നത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്.
അതേപോലെതന്നെ പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണവും വ്യാജമാണ്. എക്‌സൈസ് മന്ത്രി രാജിവയ്‌ക്കേണ്ടതില്ല. ഡ്രൈ ടേ പാടില്ലെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചുകൊടുത്തിട്ടില്ല. ശബ്ദരേഖ ഉള്‍പ്പെടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അന്വേഷിക്കും’. എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.