മദ്യ നയം: ആം ആദ്മി പാർട്ടി നേതാവ് വിജയ് നായർക്കു 100 കോടി രൂപ ലഭിച്ചുവെന്ന് ED

single-img
1 December 2022

ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി 100 കോടി രൂപയെങ്കിലും കമ്മീഷനായി എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർക്ക് ലഭിച്ചു എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ഡൽഹിയിലെ പ്രത്യേക കോടതിയെ അറിയിച്ചു.

ഡൽഹി എക്സൈസ് നയം (2021-22) ഡൽഹി സർക്കാരിലെ ചില ഉന്നതരും ആം ആദ്മി പാർട്ടി നേതാക്കളും അനധികൃതമായി പണം സമ്പാദിക്കാൻ സൃഷ്ടിച്ച ഒരു “ഉപകരണം” ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ഇഡി കോടതിയെ അറിയിച്ചു. ശരത് റെഡ്ഡി, കെ കവിത, മഗുന്ത ശ്രീനിവാസുലു റെഡ്ഡി എന്നിവർ നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് എന്ന ഗ്രൂപ്പിൽ നിന്നാണ് പണം വന്നതെന്ന് ഇഡി പറഞ്ഞു.

ഡൽഹി മദ്യനയം സുഗമമാക്കുന്നതിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ കെ കവിതയ്ക്ക് പങ്കുണ്ടെന്ന് ഈ വർഷം ഓഗസ്റ്റിൽ ബിജെപി നേതാക്കളായ പർവേഷ് വർമ്മയും മഞ്ജീന്ദർ സിംഗ് സിർസയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം തള്ളിയ കവിത മാനനഷ്ടക്കേസ് നൽകുമെന്ന് അന്ന് പറഞ്ഞിരുന്നു.

വിചാരണക്കോടതിയിൽ നായർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സമുദ്ര സാരംഗി ഇഡിയുടെ അവകാശവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു