എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ നിന്നും ഒഴിവാക്കി; വിമർശനവുമായി റഷ്യ

single-img
17 September 2022

മോസ്കോ : എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയതിനെതിരെ റഷ്യ രംഗത്ത്. ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു ദേശീയ ദുരന്തത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തെ കടുത്ത അധാര്‍മികതയായാണ് തങ്ങള്‍ കാണുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.

എലിസബത്ത് രാജ്ഞിയുടെ സ്മരണകളോടുള്ള നിന്ദയാണിതെന്നും സഖറോവ കൂട്ടിച്ചേര്‍ത്തു. യുക്രെയിന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ – ബ്രിട്ടന്‍ നയതന്ത്ര ബന്ധം വഷളായിരുന്നു. റഷ്യയെ കൂടാതെ സിറിയ, വെനസ്വേല, ബെലറൂസ്, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെയും സംസ്കാരച്ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടില്ല.