നാടുവിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ ശ്രീലങ്കയിൽ തിരിച്ചെത്തി

single-img
3 September 2022

കൊളംബോ: സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ പലായനം ചെയ്ത ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ ഇന്നലെ തിരിച്ചെത്തി.

മന്ത്രിമാരും രാഷ്ട്രീയക്കാരും അടങ്ങുന്ന സംഘം രജപക്‌സെയെ സ്വീകരിച്ചു. 52 ദിവസത്തെ സ്വയം പ്രവാസം അവസാനിപ്പിച്ചാണ് രജപക്‌സെയുടെ മടങ്ങിവരവ്. ബാങ്കോക്കില്‍ നിന്ന് സിംഗപ്പൂര്‍ വഴിയുള്ള വാണിജ്യ വിമാനത്തിലാണ് അദ്ദേഹം തിരിച്ചെത്തിയത്.

തിരികെ വന്ന രജ്പക്‌സെയുടെ സംരക്ഷണത്തിന് പൊലീസിലെയും സേനയിലെയും കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സുരക്ഷാസംഘത്തെ നിയമിച്ചിട്ടുണ്ട്. അതേ സമയം രജപക്സെ കുടുംബത്തെ വിക്രമസിംഗെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രാജ്യത്തിന്റെ സാമ്ബത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയും ഓഫീസും ആക്രമിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 13 ന് പുലര്‍ച്ചെ രാജപക്‌സെ ശ്രീലങ്ക വിട്ട് സിംഗപ്പൂരില്‍ പോയത്. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഇമെയില്‍ മുഖേനെ സ്പീക്കറക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് സിം​ഗപ്പൂര്‍ വിസയുടെ കാലാവധി അവസാനിച്ച ഓഗസ്റ്റ് 11 നാണ് രജപക്‌സെ തായ്‌ലന്‍ഡിലെത്തിയത്.