ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് പ്രവാസികൾ; സർക്കാരല്ല: മുഖ്യമന്ത്രി

9 October 2022

ലോക കേരള സഭയുടെ കീഴിൽ നടക്കുന്ന മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ല നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ സ്ഥലങ്ങളിലും അവിടെയുള്ള പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. യുകെയിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സമ്മേളനത്തിന്റെ ചലവിന്റെ കാര്യത്തിൽ വിവാദമുയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുത്തു.