ഫേസ്ബുക്ക് ഇന്ന് മുതല്‍ ജീവനക്കാരെ പിരിച്ചുവിടും

single-img
9 November 2022

സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മാതൃകമ്ബനിയായ മെറ്റ ഇന്ന് മുതല്‍ ജീവനക്കാരെ പിരിച്ചുവിടും.

സോഷ്യല്‍ മീഡിയ ഭീമന്റെ വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാന്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇന്ന് രാവിലെ മുതല്‍ അറിയിക്കും.ജീവനക്കാരുമായി മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബര്‍ അവസാനം തന്നെ സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമനങ്ങള്‍ മെറ്റാ ഇതിനു മുന്‍പ് തന്നെ കുറച്ചിരുന്നു. 2023-ല്‍ ആളുകളുടെ എണ്ണം ഈ വര്‍ഷത്തെ അപേക്ഷിച്ച്‌ വളരെയധികം കുറയുമെന്ന് മെറ്റാ സിഇഒ പറഞ്ഞു.