ഇംതിയാസ് അലി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിൽ നായകനായി ഫഹദ്

single-img
4 September 2024

മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾക്ക് ശേഷം ബോളിവുഡ് സിനിമാലോകത്ത് ചുവടുവെക്കാന്‍ ഒരുങ്ങുന്നു. പ്രശസ്ത സംവിധായകന്‍ ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന പത്താമത് സിനിമയില്‍ ഫഹദ് നായകനാകുന്നുവെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു .

ഏതാനും മാസങ്ങളായി ഫഹദും ഇംതിയാസ് അലിയും ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണെന്നും സംവിധായകന്‍റെ നേരത്തെയുള്ള സിനിമകളെ പോലെ ഒരു പ്രണയകഥയാകും ഫഹദിനായി അണിയറയില്‍ ഒരുങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ട്. നായികയെ കണ്ടെത്താനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.

വിചാരിക്കുന്നപോലെ സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ 2025 ആദ്യം തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വർഷാവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.