ഫഹദ് ഹോളിവുഡിലേക്കോ; സജീവ ചർച്ചയുമായി സോഷ്യൽ മീഡിയ
23 April 2024
ദക്ഷിണേന്ത്യയിൽ മുഴുവൻ ഒരുപോലെ ആരാധകരെ ഉണ്ടാക്കിയ മലയാള താരമാണ് ഫഹദ് ഫാസില്‍. ഇപ്പോൾ ഫഹദ് ഹോളിവുഡിലേക്ക് കടക്കുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നത്. ഫഹദ് തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം ആദ്യം വ്യക്തമാക്കിയത്.
ഒരു വിദേശ പ്രൊഡക്ഷന്‍ ഹൗസിനായി താൻ ഓഡിഷനില്‍ പങ്കെടുത്തുവെന്നും ആദ്യമായാണ് ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നതെന്നും ഫഹദ് പറയുകയുണ്ടായി. ” ഈ സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. അവര്‍ ഓഡിഷന്റെ ഭാഗമായി ഒരു സീന്‍ നല്‍കി. ആ രംഗത്തിനും മുമ്പും ശേഷവുമുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല” -ഫഹദ് പറഞ്ഞു