കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മറ്റാനാവില്ല: ബിനോയ് വിശ്വം

single-img
12 June 2024

2024 സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കുന്നില്ലെന്നും, തിരുത്തല്‍ വേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മറ്റാനാവില്ല.

സംസ്ഥാന സര്‍ക്കാരിന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റം വേണമെന്ന് ജനം പറയുന്നു. എല്ലാ കുറ്റവും സിപിഎമ്മിന് ആണെന്ന ചിന്ത സിപിഐക്ക് ഇല്ല. കൂട്ടായി തിരുത്തി മുന്നേറും. ഭരണവിരുദ്ധ വികാരത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേപോലെതന്നെ സിപിഐ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമല്ല, ചര്‍ച്ചയാണ് ഉണ്ടായതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ചര്‍ച്ചകളിലൂടെയാണ് ഒറ്റ പേരിലേക്ക് എത്തിയത്. യോഗത്തില്‍ ഉയര്‍ന്നുവന്ന എല്ലാ പേരിനും യുക്തിയുണ്ട്. സിപിഐയില്‍ പ്രശ്‌നമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. മാധ്യമങ്ങളുടേത് പ്രത്യേക മാനസികാവസ്ഥയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.