നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

28 August 2023

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ സന്ദേശം ലഭിച്ചത്. വിമാനം തിരിച്ച് വിളിച്ച് ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിച്ചത്. യാത്രക്കാരെ പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വിമാനത്തിൽ ബോംബ് വച്ചതായി വിമാനത്താവളത്തിൽ അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.