അരികൊമ്പന്റെ പേരിൽ വാട്സ് ആപ് ഗ്രൂപ്പിലൂടെ പണപ്പിരിവ് നടത്തിയതായി വ്യാജ പ്രചാരണം; അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ പരാതി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
23 May 2023
![](https://www.evartha.in/wp-content/uploads/2023/05/arikompan-2.gif)
ചിന്നക്കനാലിലെ ജനജീവിതത്തിന് ശല്യമായി മാറിയ കാട്ടുകൊമ്പൻ അരികൊമ്പന്റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണപ്പിരിവ് നടത്തിയെന്ന വ്യാജ പ്രചാരണം നടത്തി എന്ന് അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ പരാതി.
എറണാകുളം കടവന്ത്ര സ്വദേശി സാറാ റോബിനാണ് സൗത്ത് പോലീസിൽ പരാതി നൽകിയത്. അരികൊമ്പന്റെ പേരിൽ വാട്‌സപ്പ് കൂട്ടായ്മ രൂപീകരിച്ച് ഫണ്ട് തട്ടിപ്പ് നടത്തിയെന്ന പ്രചാരണത്തിലൂടെ എന്നും ‘അരിക്കൊമ്പനൊപ്പം’ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിനെയും ഗ്രൂപ്പ് അഡ്മിൻമാരെയും അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.
ജനവാസ മേഖലയിലെ അതിക്രമത്തിന്റെ പേരിൽ കാട് കടത്തിയ അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കാമെന്ന് പറഞ്ഞ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു അഡ്വ.ശ്രീജിത്ത് പെരുമനയുടെ പരാതി.