യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖ; രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ ഹാജരാകണം

single-img
21 November 2023

സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ച കേസിൽ പുതിയ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന – ദേശീയ നേതാക്കളോടും കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു.

സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ ബി വി ശ്രീനിവാസ്‌, ജനറൽ സെക്രട്ടറി ശ്രാവൺ റാവു, സംസ്ഥാന പ്രസിഡന്റ്‌ എന്നിവർക്കാണ് കോടതിയുടെ നിർദ്ദേശം. ഡിസംബർ ഒന്നിന് മഞ്ചേരി കോടതിയിലാണ് ഹാജരാകേണ്ടത്. യൂത്ത്‌ കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ മുൻ മണ്ഡലം സെക്രട്ടറി മുസാഫിർ നെല്ലിക്കുത്ത് കോടതിയെ സമീപിച്ചിരുന്നു.