സ്വന്തമായി കോടതി നടത്തി; ഗുജറാത്തിൽ വ്യാജ ജഡ്ജിയും ഗുമസ്തനും അറസ്റ്റിൽ

single-img
23 October 2024

ഗുജറാത്തിലെ ഗാന്ധിനഗറിൽ കഴിഞ്ഞ അഞ്ച് വർഷമായി വ്യാജമായി കോടതി പ്രവർത്തിച്ചതായി കണ്ടെത്തൽ. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്ന വ്യക്തി ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തുകയായിരുന്നു . ഭൂമിയുമായി ബന്ധപ്പെട്ട തർക്ക കേസുകൾ മുതലെടുത്തായിരുന്നു തട്ടിപ്പ്. എന്നാൽ ഇവരുടെ തട്ടിപ്പ് പുറത്തായതോടെ വ്യാജ ജഡ്ജിയും ഗുമസ്തനും അറസ്റ്റ് ചെയ്യപ്പെട്ടു.

വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.ഈ ജഡ്ജി ജില്ലാ കലക്ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍പുറപ്പെടുവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വളരെയധികം വിവാദമായ വ്യാജ ടോൾ പ്ലാസ സംഭവത്തിന് പിന്നാലെയാണ് ​ഗുജറാത്തിൽ അഞ്ച് വർഷം വ്യാജ കോടതി പ്രവർത്തിച്ചുവെന്ന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടുകൂടി പ്രതിപക്ഷം ബിജെപി സർക്കാരിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്.