വ്യാജ വാർത്ത സൃഷ്ടിച്ചത് കോൺഗ്രസ് നിയോഗിച്ചിട്ടുള്ള പി ആർ ഏജൻസി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു: മന്ത്രി എംബി രാജേഷ്

single-img
14 December 2023

ശബരിമലയിൽ ബസിൽ കയറിയ കുഞ്ഞ് അച്ഛനെ കാണാത്തതുമായി ബന്ധപ്പെട്ട് കരയുന്ന വീഡിയോ മാധ്യമങ്ങളിൽ തെറ്റായി പ്രചരിച്ചതിനെതിരെ മറുപടി നൽകി മന്ത്രി എംബി രാജേഷ്. കേരളത്തിനെതിരായിട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും വ്യാജ വീഡിയോ വെച്ച് കോൺഗ്രസ് പ്രചാരണം നടത്തുകയാണെന്നും മന്ത്രി മലയാളത്തിലെ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

വ്യാജമായ വീഡിയോ ആണെന്ന് മനസ്സിലായിട്ടാണ് കോൺഗ്രസിന്റെ ഈ പ്രചാരണം. എന്നാൽ വ്യാജ വീഡിയോ ആണെന്ന തെളിഞ്ഞിട്ടും മാധ്യമങ്ങൾ പോലും തിരുത്തിയില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വ്യാജ വാർത്ത സൃഷ്ടിച്ചത് കോൺഗ്രസ് നിയോഗിച്ചിട്ടുള്ള പി ആർ ഏജൻസി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു.