250 കിലോയുള്ള വിഗ്രഹം; രജനീകാന്തിനായി ക്ഷേത്രം പണിത് പൂജ ചെയ്ത് ആരാധകന്‍
4 November 2023
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനായി അമ്പലം പണിത് ആരാധകന്‍. തമിഴ്‌നാട് മധുരയ്ക്ക് സമീപം തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് വീടിനകത്ത് അമ്പലം നിര്‍മിച്ചത്. 250 കിലോ ഭാരമുള്ള രജനീകാന്തിന്റെ കരിങ്കല്‍ ശിലയില്‍ കൊത്തിയ വിഗ്രഹമാണ് പ്രതിഷ്‌ഠ.
നാമയ്ക്ക്ല്‍ ജില്ലയിൽ രാശിപുരത്ത് നിന്ന് പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് ഈ കരിങ്കല്‍ പ്രതിമ. ഞങ്ങള്‍ക്ക് രജനീകാന്ത് എന്നത് ദൈവമാണ്. അതിനാൽ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ സൂചനയായാണ് അമ്പലം പണിതത്- കാര്‍ത്തിക് വാർത്താ ഏജൻസിയായ എ.എന്‍.ഐയോട് പറഞ്ഞു.
തന്റെ ഇഷ്ടതാരത്തിന് വേണ്ടി പാലഭിഷേകവും പ്രത്യേക പൂജയും ദീപാരാധനയും കാര്‍ത്തിക് തന്റെ അമ്പലത്തിൽ നടത്തുന്നു. കാര്‍ത്തിക് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.