മെസിയുടെ കട്ട് ഔട്ട് കടലിനടിയിൽ ഉയർത്തി ലക്ഷ്വദീപലെ ആരാധകർ

single-img
16 December 2022

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഫൈനൽ പ്രവേശത്തിൽ ലോകമാകെ ആരാധകർ ആവേശത്തിലാണ്. ഈ സമയം അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയുടെ കട്ട് ഔട്ട് കടലിനടിയിൽ ഉയർത്തി ആശംസ നേരുകയാണ് ലക്ഷ്വദീപിലേ ആരാധകർ. ദ്വീപിലെ കവർത്തതിയിൽ നിന്നാണ് കടലിനടിയിലെ കാഴ്ച.

മെസിയുടെ വലിപ്പമേറിയ കട്ടൗട്ട് കടലിന്റെ അടിയിൽ സ്ഥാപിച്ച് സ്നേഹം പ്രകടിപ്പിക്കുകയാണ് ലക്ഷദ്വീപിലെ അര്‍ജന്‍റീന ഫാന്‍സ്. അര്‍ജന്‍റീന ഇത്തവണ ലോകകപ്പ് ഫൈനലിലെത്തിയാല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ സ്ഥാപിക്കുമെന്ന് ആരാധകര്‍ വാക്കു നല്‍കിയിരുന്നു.