സെനഗൽ ടീം ജയിക്കാൻ വെടി വഴിപാട് നടത്തി ആരാധകർ
26 November 2022
ഖത്തർ ലോകകപ്പിൽ സെനഗൽ ടീമിന്റെ വിജയത്തിനായി ക്ഷേത്രത്തിൽ വെടി വഴിപാട് നടത്തി ഒരുകൂട്ടം യുവാക്കൾ. പാലക്കാട് ജില്ലയിലെ പട്ടാമ്പി ഞാങ്ങാട്ടിരി ശ്രീ മുക്കാരത്തികാവ് അമ്പലത്തിലെ ദേശ വിളക്ക് മഹോത്സവത്തിനിടെയാണ് ടീം സെനഗലിന്റെ വിജയത്തിനായി യുവാക്കൾ വഴിപാട് നടത്തിയത്.
ഞ്ഞങ്ങാട്ടരി സ്വദേശികളായ അലി, ഖാജ എന്നിവരാണ് വെടി വഴിപാട് നടത്തിയത്. ഉത്സവത്തിനോട് അനുബന്ധിച്ച് അമ്പലത്തിൽ ആളുകൾ തങ്ങളുടെ വേണ്ടപ്പെട്ട ആളുകളുടെ പേരും നാളും പറഞ്ഞ് വഴിപാട് നടത്തുകയായിരുന്നു. ഈ സമയമാണ് രണ്ടാം മത്സരത്തിനായി സെനഗൽ ഇറങ്ങുമ്പോൾ അവരുടെ വിജയത്തിനായി 10 വെടി വഴിപാടുകൾ ആരാധകർ നടത്തിയത്. വിഷയം ഒരു കൗതുകമായതിനാൽ മൈക്കിലൂടെ വിളിച്ച് അന്നൗൻസ് ചെയ്യുകയുമായിരുന്നു.