കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരപ്രഖ്യാപനവുമായി കർഷക മഹാപഞ്ചായത്ത്
വീണ്ടും രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷകസംഘടനകൾ. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ മഹാറാലിക്കും ഡൽഹിയിൽ നടന്ന കർഷക മഹാപഞ്ചായത്ത് തീരുമാനമെടുത്തു. മുൻപ് സമരം നടത്തിയപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാൻ സർക്കാർ വിമുഖത കാട്ടുന്നതും ഇപ്പോഴത്തെ സമരത്തിന് കാരണമാണ്.
ദക്ഷിണേട്യയിൽ തുടങ്ങി രാജ്യത്തെ ഓരോ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഡൽഹിയിലെ രാം ലീല മൈതാനത്ത് കർഷകരുടെ മഹാപഞ്ചായത്ത് ഇപ്പോഴും തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അരലക്ഷത്തോളം കർഷകരാണ് കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്.
രാകേഷ് ടിക്കായത്ത്, ഹനൻ മൊല്ല ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കര്ഷകസംഘടനാ നേതാക്കൾ ഒക്കെ തന്നെ നേരിട്ട് പങ്കെടുത്തു കൊണ്ടാണ് കർഷകരുടെ ഈ സമര പ്രഖ്യാപനം. രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടുള്ള കർഷക റാലി ആദ്യം രാജ്യവ്യാപകമായി നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട സമരപ്രഖ്യാപനമാണ് ഇന്ന് നടന്നത്.