കർഷകർ ട്രെയിനുകൾ തടയും; ഇന്ന് കേന്ദ്രമന്ത്രിമാരുമായി ചർച്ച
പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധം തുടരുന്നതിനിടെ മൂന്ന് കേന്ദ്രമന്ത്രിമാർ ഇന്ന് കർഷക നേതാക്കളുമായി വീണ്ടും ചർച്ച നടത്തും . കൃഷി, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ ചണ്ഡീഗഡിൽ കർഷക നേതാക്കളെ കാണും.
ഒരു കൂട്ടം കർഷകരും ഇന്ന് ട്രെയിനുകൾ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതി കിസാൻ യൂണിയനും (ഏക്ത ഉഗ്രഹൻ) ബികെയു ദകൗണ്ടയും (ധനേർ) പഞ്ചാബിൽ ‘റെയിൽ റോക്കോ’ പ്രഖ്യാപിക്കുകയും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ ഏഴ് സ്ഥലങ്ങളിൽ റെയിൽ പാളങ്ങളിൽ പ്രതിരോധം തീർക്കുമെന്നും അറിയിച്ചു.
കർഷകരുടെ ഡൽഹി ചലോ പ്രതിഷേധത്തിൽ ഡൽഹി അതിർത്തിയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു .നഗരത്തെ അതിൻ്റെ പ്രധാന ഉപ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഡൽഹിയുടെ അതിർത്തി പോയിൻ്റുകൾ കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് ഇന്ന് രാവിലെ ശ്വാസം മുട്ടി.