അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം; ജയസൂര്യ ഉടൻ കേരളത്തിലേക്ക് മടങ്ങിവരില്ല
30 August 2024
ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസ് എടുത്തതിനാൽ നടൻ ജയസൂര്യ ഉടൻ കേരളത്തിലേക്കില്ല. എന്ന് വിവരം . താൻ കേസിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം പങ്കുവെച്ചതായി അദ്ദേഹത്തിന്റെ സഹൃത്തുക്കൾ അറിയിച്ചു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ ജയസൂര്യ അമേരിക്കയിലെ ന്യൂയോർക്കിൽ ആണ് ഉള്ളത്. അവിടെ ഇരുന്നുതന്നെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമം നടത്തും. അപേക്ഷയിൽ കേരളാ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് ലഭ്യമാകുന്ന വിവരം .
ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നുമുള്ള പേടി ജയസൂര്യക്ക് ഉണ്ട്. അതേസമയം, അമേരിക്കയിൽ നിന്നും ദുബായിൽ എത്തിയാലും നാട്ടിലേക്കില്ലെന്നാണ് ജയസൂര്യ അറിയിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു.