ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററിൽ നിന്ന് വീണു; നടൻ ജോജു ജോർജിന് പരുക്ക്

single-img
13 June 2024

സിനിമാ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കാലിൽ ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരിക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി.

പോണ്ടിച്ചേരിയിൽ മണിരത്നം സംവിധാനം ചെയ്യുന്ന കമൽ സിനിമ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. . തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.