അനുമതിയില്ലാതെ വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ച സംഭവം; പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യയുടെ വിലക്ക്

single-img
13 June 2023

വിമാനത്തിലെ കോക്പിറ്റിലേക്ക് അനുവാദമില്ലാതെ യാത്രക്കാരിയായ സ്ത്രീ പ്രവേശിച്ച സംഭവത്തില്‍ പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ‘ലേ’യിലേക്കു പുറപ്പെട്ട എഐ 445 നമ്പര്‍ വിമാനത്തിലെ പൈലറ്റുമാര്‍ക്കെതിരെയാണ് എയര്‍ ഇന്ത്യയുടെ നടപടി.

കോക്പിറ്റിലേക്ക് അനുവാദമില്ലാതെ യാത്രക്കാരിയായ ഒരു സ്ത്രീ പ്രവേശിച്ചുവെന്ന ക്യാബിന്‍ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും വിലക്ക് ഏര്‍പ്പെടുത്തിയത്. ഒരുമാസം മുന്‍പാണ് വനിതാസുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ മറ്റൊരു പൈലറ്റിനും നടപടി നേരിടേണ്ടി വന്നത്.

അന്ന് ദുബായ് ഡല്‍ഹി എയര്‍ഇന്ത്യ വിമാനം എഐ 915ലെ പൈലറ്റിനാണ് അന്ന് നടപടി നേരിടേണ്ടിവന്നത്. സംഭവം നടന്നിട്ടും ശക്തമായ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്കുമേല്‍ 30 ലക്ഷം പിഴയീടാക്കുകയും ചെയ്തിരുന്നു.