ജര്‍മ്മന്‍ ടീമിന് 10,000 സ്വിസ് ഫ്രാങ്ക് പിഴ ചുമത്തി ഫിഫ
ഖത്തർ ലോകകപ്പിൽ ജര്‍മ്മന്‍ ടീമിന് പിഴ ചുമത്തി ഫിഫ. സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിന് കളിക്കാരനെ അയക്കാന്‍ വിസമ്മതിച്ചതാണ് ഫിഫയുടെ ശിക്ഷാ നടപടിക്ക് കാരണമായത്.
ഫിഫ ടീമിന് 10,000 സ്വിസ് ഫ്രാങ്കാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഇത് ഏകദേശം എട്ടര ലക്ഷത്തോളം ഇന്ത്യൻ രൂപ വരും. സാധാരണഗതിയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ടീമുകളിൽ നിന്നും പരിശീലകനൊപ്പം ഒരു കളിക്കാരനും എത്തണമെന്നതാണ് ഫിഫയുടെ ചട്ടം.
എന്നാല്‍ ജർമ്മൻ പരിശീലകന്‍ ഹാന്‍സി ഫ്ളിക് കളിക്കാരനെ അയക്കാതെ ഒറ്റക്കാണ് ചെന്നത് . സ്പെയിനിനെതിരായ മത്സരത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് കളിക്കാരനെ അയക്കാത്തതെന്നാണ് ഫ്ളിക് കാരണമായി പറഞ്ഞത്.
ഇപ്പോൾ ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് മത്സരത്തില്‍ കോസ്റ്റാറിക്കയ്ക്കെതിരെ ഒരുങ്ങുകയാണ് ജര്‍മ്മനി. നേരത്തെ ജപ്പാനെതിരായ മത്സരത്തിന് ഇറങ്ങും മുമ്പ് വായ് മൂടി ജര്‍മന്‍ കളിക്കാര്‍ പ്രതിഷേധിച്ചിരുന്നു. മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ ജര്‍മന്‍ മന്ത്രി നാന്‍സി ഫേയ്‌സര്‍ മഴവില്‍ ആംബാന്‍ഡ് ധരിച്ചാണ് സ്റ്റേഡിയത്തിലിരുന്നത്.