മതവികാരം വ്രണപ്പെടുത്തി; നടൻ രൺബീർ കപൂറിനെതിരെ അഭിഭാഷകർ പരാതി നൽകി

single-img
28 December 2023

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബോളിവുഡ് നടൻ രൺബീർ കപൂറിനെതിരെ അഭിഭാഷകർ പരാതി നൽകി. രൺബീറിന്റെ ക്രിസ്മസ് ആഘോഷ വീഡിയോ മതവികാരം വ്രണപ്പെടുത്തുകയും സനാതന ധർമ്മത്തെ അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ച് അഭിഭാഷകരായ ആശിഷ് റായ് പങ്കജ് മിശ്രയുമാണ് നടനും കുടുംബാംഗങ്ങൾക്കും എതിരെ പോലീസിൽ പരാതി നൽകിയത്.ക്രിസ്മസ് ആഘോഷത്തിനിടെ കേക്കിൽ വൈൻ ഒഴിക്കുന്നതിനിടെ രൺബീർ ജയ് മാതാ ദി എന്ന് പറഞ്ഞതാണ് പരാതിക്ക് കാരണമായത് .

ഇതുപോലെയുള്ള വിഡിയോകള്‍ പ്രചരിക്കുന്നത് ക്രമസമാധാനം അപകടത്തിലാക്കുമെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു.മറ്റ് ചടങ്ങുകൾക്ക് മുമ്പ് ഹിന്ദുക്കൾ അഗ്നിയെ ആരാധിക്കാറുണ്ടെന്നും എന്നാൽ മറ്റൊരു മതത്തിന്റെ ആഘോഷവേളയിൽ ഹിന്ദു മതത്തില്‍ നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കള്‍ ബോധപൂര്‍വം ഉപയോഗിക്കുകയും ജയ് മാതാ ദി എന്ന് വിളിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.