സിനിമ സംവിധായകൻ അശോക് കുമാര്‍ അന്തരിച്ചു
കൊച്ചി: സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമന് അശോക് കുമാര്‍ (60) അന്തരിച്ചു.
കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ രാത്രി 7:50നായിരുന്നു അന്ത്യം. അശോകന് എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്.
വര്‍ണം, ആചാര്യന് എന്നിവയാണ് അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍. അ ശോകന്- താഹ കൂട്ടുകെട്ടില്‍ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സംവിധാനം ചെയ്തു. ശശികുമാറി നൊപ്പം നൂറോളം സിനിമകള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
കൈരളി ടി.വിയുടെ തുടക്കത്തില്‍ ‘കാണാപ്പുറങ്ങള്‍’ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വര്‍ഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഗള്‍ഫിലും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ഒബ്രോണ് എന്ന ഐ.ടി കമ്ബനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.