രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ചലച്ചിത്ര താരങ്ങള്‍
ഇന്ന് അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിലപാട് വ്യക്തമാക്കി മലയാള സിനിമയിലെ താരങ്ങളും ആക്ടിവിസ്റ്റുകളും. ‘ ഇന്ത്യയിലെ ജനങ്ങളായ നാം..’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമായിരുന്നു സംവിധായകന്‍ ആഷിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കുവച്ചത്.
‘നമ്മുടെ ഇന്ത്യ’ എന്ന എഴുത്തിനൊപ്പം കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണു പാര്‍വതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു.
അതേസമയം , പ്രശസ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ഇന്‍സ്റ്റഗ്രാമില്‍ ഇതേ പോസ്റ്റ് പങ്കിട്ടു. സോഷ്യൽ മീഡിയയിൽ താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.