ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് ഒടുവില്‍ നീതി
കണ്ണൂര്‍: ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് ഒടുവില്‍ നീതി.
3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. കുറ്റ്യാട്ടൂര്‍ സ്വദേശി നിഷ ശമ്ബളത്തിനായി പോരാടിയത് മൂന്നുവര്‍ഷമാണ്. 2013 ലാണ് താത്കാലികാടിസ്ഥാനത്തില്‍ ഖാദി ബോര്‍ഡിന്‍റെ കണ്ണൂര്‍ വിപണന കേന്ദ്രത്തില്‍ നിഷ ജോലിക്ക് കയറിയത്. നാനൂറ് രൂപയായിരുന്നു ദിവസക്കൂലി. യുഡിഎഫ് ഭരിക്കുന്ന സമയമായിരുന്നു അത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ 2017 ല്‍ നിഷയെ പിരിച്ചുവിട്ടു.
ഇതിനെതിരെ നിഷ ലേബര്‍ കോടതിയില്‍ പോയി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുകൂല വിധി നേടി. തിരിച്ചെടുത്തില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്ബളം നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്ബളം ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി. അനുകൂല ഉത്തരവും കയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു നിഷ.