സാമ്പത്തിക സംവരണം വേണം; ഏത് ജാതിയില്‍പ്പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണം: ജി സുകുമാരന്‍ നായര്‍

single-img
28 December 2022

കേരളത്തിൽ ജാതി സംവരണം അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് എന്‍എസ്എസ്. സമ്പന്നരായവർ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നുവെന്നും ഏത് ജാതിയില്‍പ്പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇപ്പോൾ നിലനിൽക്കുന്ന 10 ശതമാനം സാമ്പത്തിക സംവരണം 90 ശതമാനമാകുന്ന കാലം ഒരിക്കൽ വരുമെന്നും ഇപ്പോള്‍ സംവരണവിരോധികള്‍ എന്ന് വിളിക്കുന്നവര്‍ ഭാവിയില്‍ മാറ്റിപ്പറയുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.